പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് പിഎസ് 2 തിയറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപനം.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 30നായിരുന്നു റിലീസിനെത്തിയത്.ബോക്സ് ഓഫീസിൽ മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 250 കോടി നേടി.
ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്.