ലാല്‍ ജൂനിയറും ടൊവിനോയും ഒന്നിക്കുന്ന ചിത്രം 'നടികര്‍ തിലകം' പോസ്റ്റര്‍ പുറത്ത്

nadikar thilakam
 

ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം 'നടികര്‍ തിലക'ത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ കുരിശിന്‍ മേല്‍ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് കാണാന്‍ കഴിയുക. 

അതേസമയം, ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെ ടൊവിനോയും ബാല എന്ന കഥാപാത്രത്തെ സൗബിന്‍ അവതരിപ്പിക്കുന്നു. പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അന്‍പറിവ് ആണ് സംഘട്ടനം. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ.  ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.