കൊട്ടമധു എന്ന കഥാപാത്രമായി കാമറയ്ക്കുമുന്നിൽ പൃഥ്വിരാജ്

google news
3
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ചിത്രത്തിൽ കൊട്ടമധു എന്ന കഥാപാത്രമായി കാമറയ്ക്കുമുന്നിൽ പൃഥ്വിരാജ്. തിരുവനന്തപുരം സ്ളാങിലാണ് കൊട്ട മധുവിന്റെ സംസാരം. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അറുപത് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ഇടവേളയ്ക്കുശേഷം പൃഥ്വിരാജ് ചിത്രത്തിന് തലസ്ഥാനം ലൊക്കേഷൻ ആവുന്നു എന്ന പ്രത്യേകതയുണ്ട്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. 

മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും താരനിരയിലുണ്ട്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ്, ഫെഫ്‌ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

Tags