പഞ്ചാബ് സിനിമയിലെ ക്വീന്‍ ദല്‍ജീത് കൗര്‍ അന്തരിച്ചു

google news
daljith kaur
 


പഞ്ചാബ് സിനിമയിലെ  ക്വീന്‍ എന്നറിയപ്പെട്ടിരുന്ന  ദല്‍ജീത് കൗര്‍ (68)അന്തരിച്ചു.ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെയിരുന്നു അന്ത്യം.ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.

പഞ്ചാബിയില്‍ എഴുപതോളം സിനിമകളിലും ബോളിവുഡില്‍ പത്ത് സിനിമകളിലും കൗര്‍ അഭിനയിച്ചിട്ടുണ്ട്.പഞ്ചാബി സിനിമയിലെ ഹേമ മാലിനി എന്നും ആരാധകർക്കടിയിൽ ദല്‍ജീത്  അറിയപ്പെട്ടിരുന്നു. ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. പുട് ജട്ടന്‍ ദേ, രൂപ് ഷാക്കിനന്‍ ദാ, ഗിദ്ദ, ദാജ്, ഇഷാഖ് നിമാന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ദല്‍ജീത് കൗര്‍ ശ്രദ്ധനേടി പഞ്ചാബി സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്.മുതിര്‍ന്ന ബോളിവുഡ് താരം ശശി കപൂറിനൊപ്പം ഏക് ഔര്‍ ഏക് ഗ്യാരാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 

Tags