ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും

mahalekshmi
 

തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാന്നിദ്യത്തിൽ തിരുപ്പതിയിൽ വച്ച് വിവാഹം നടന്നു.

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ. 

രവീന്ദറും മഹാലക്ഷ്മിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹ ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. "എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു" എന്നാണ് മഹാലക്ഷ്മി കുറിച്ചത്. "മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും", എന്നാണ് രവീന്ദർ കുറിച്ചത്.