പ്രണയബന്ധത്തിലെ പ്രശ്നം;നടി തൂങ്ങി മരിച്ച നിലയിൽ

depika
 

തമിഴ് നടി ദീപികയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിലാണ് ദീപികയെ തൂങ്ങി മരിച്ച നിലയിൽ ആണ്  കണ്ടെത്തിയത്.  മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.പ്രണയബന്ധത്തിലുണ്ടായിരുന്ന പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം.

പോളിൻ ജെസീക്കയെന്നും ദീപിക  അറിയപ്പെട്ടിരുന്നു. നിലവിൽ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.അടുത്തിടെ പുറത്തിറങ്ങിയ വൈധയാണ് ദീപികയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമ. മിശ്കിന്റെ തുപ്പറിവാളനിലും ദീപിക അഭിനയിച്ചിട്ടുണ്ട്.