ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് 'സബാഷ് മിത്തു’ ജൂലായ് 15ന് റിലീസ്

mithali
ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്ക് ‘സബാഷ് മിത്തു’ ജൂലായ് 15ന് റിലീസ് ചെയ്യും. ചിത്രത്തിൽ മിതാലിയായി അഭിനയിക്കുന്നത് നടി തപ്സി പന്നു ആണ്.തപ്‌സി തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ, ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററാണ് മിതാലി. ശ്രീജിത് മുഖർജിയാണ് ബയോപിക്ക് സംവിധാനം ചെയ്യുന്നത്.തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.