പാൻ ഇന്ത്യൻ ചിത്രവുമായി ശരത്ത് അപ്പാനി ;മോഷൻ പോസ്റ്റർ പുറത്തുവിട്ടു

sarth appani
 യുവനടൻ അപ്പാനി ശരത്ത് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പോയിൻ്റ് റേഞ്ച്' ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ഒരുക്കുന്നത്. 

റിയാസ് ഖാൻ, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാർമിള തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.സെപ്റ്റംബർ ആദ്യവാരത്തോടെ പോണ്ടിച്ചേരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.മിഥുൻ സുബ്രൻ കഥ എഴുതിയിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത് ബോണി അസ്സനാർ ആണ്.സൈനു ചാവക്കാടൻ ആണ് സംവിധാനം. തിയ്യാമ്മ പ്രൊഡക്ഷൻസ്, ഡി.എം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരത്ത് അപ്പാനി, ഷിജി മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.