ഉണ്ണി മുകുന്ദനെ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.ഒട്ടകപ്പുറത്ത് അറബി വേഷത്തില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ.
റിയലിസ്റ്റിക് ഫാമിലി എന്റര്ടെയ്നര് എന്ന വിഭാഗത്തില്‍ എത്തുന്ന ചിത്രം ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.
ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അനൂപ് പന്തളം തന്നെയാണ്.ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്. മനോജ് കെ ജയന്, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F599189651575234&show_text=true&width=500
Comments