ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്

cc

ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും. ശേഷം ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാകും വിരുന്നു സത്കാരം നടക്കുക. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ കുട്ടികളാണ് സത്കാരത്തിൽ പങ്കെടുക്കുന്നത്.സംസ്ഥാന സർക്കാറിന്‍റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം രണ്ടു തവണ മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്.