സൗബിന്‍ ഷാഹിര്‍ ചിത്രം 'അയല്‍വാശി' ഫസ്റ്റ് ലുക്ക് പുറത്ത്

ayalvashi first look
 

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'അയല്‍വാശി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‌ലെന്‍, ലിജോമോള്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.


ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് സിദ്ദിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പി ആര്‍ ഒ എ എസ് ദിനേശ്, മീഡിയ പ്രെമോഷന്‍ സീതാലക്ഷ്മി, മാര്‍ക്കറ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്ലാന്‍ ഒബ്‌സ്‌ക്യുറ, ഡിസൈന്‍ യെല്ലോ ടൂത്ത്.