സണ്ണി ലിയോൺ ചിത്രം 'ഒ മൈ ഗോസ്റ്റി'ന്റെ ട്രെയിലർ റിലീസ് ചെയ്തു

sunny leone
 

സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഒ മൈ ഗോസ്റ്റി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഹൊറര്‍ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാകും സണ്ണി ലിയോൺ അവതരിപ്പിക്കുക. സണ്ണിയുടെ മാസും ഫൈറ്റും ട്രെയിലറിൽ കാണാം. 

ആര്‍ യുവൻ ആണ് തിരക്കഥയെഴുതി  'ഓ മൈ ഗോസ്റ്റ്' സംവിധാനം ചെയ്യുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.