സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമാകുന്ന ’ഒ മൈ ഗോസ്റ്റ് ;ടീസര്‍ പുറത്ത്

google news
sunnyleone
 


സണ്ണി ലിയോൺ  കേന്ദ്ര കഥാപാത്രമാകുന്ന   തമിഴ് ചിത്രം’ഒ മൈ ഗോസ്റ്റിൻ്റെ’ ടീസര്‍ പുറത്ത് വന്നു.ഹൊറര്‍ കോമഡി ചിത്രമാണ്  ‘ഓ മൈ ഗോസ്റ്റ്’.

ആര്‍ യുവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.  ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു.ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

Tags