ഇ കെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

google news
12
ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് നടൻ ശാരദയെ കണ്ടത്. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. നേരത്തെ ഇ.കെ നായനാരെ കുറിച്ച് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ എന്നായിരുന്നു സുരേഷ് ഗോപി അന്ന് കുറിച്ചത്.

Tags