കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് പാർട്ടി;ഇരുപതാം പിറന്നാൾ ആഘോഷമാക്കി സാനിയ

saniya
 തന്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കി യുവനടി സാനിയ ഇയ്യപ്പൻ. 20-ാം പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോയും സാനിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു സാനിയ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്.

കൂട്ടുകാർ സാനിയയ്ക്ക് ഒരുക്കിയ അപ്രതീക്ഷിത സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നിരവധി സിനിമകളിലൂടെ ഇതിനോടകം പ്രേക്ഷക ഇഷ്ടം പിടിച്ചു പറ്റിയ നടി കൂടിയാണ് സാനിയ. സോഷ്യൽ മീഡിയയിൽ ഗ്ലാമറാസായുള്ള ചിത്രങ്ങളും വീഡിയോകളും സാനിയ ഇയ്യപ്പൻ പോസ്റ്റ് ചെയ്യാറുണ്ട്. ക്വീൻ,ലൂസിഫർ,പ്രേതം 2, കൃഷ്ണൻ കുട്ടിപ്പണി തുടങ്ങി,പതിനെട്ടാം പ ടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ ശ്രെധേയ വേഷങ്ങൾ ചെയ്തു.