സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' ;ട്രെയിലർ

google news
utharam
 


അപർണ ബാലമുരളി നായികയാകുന്ന 'ഇനി  ഉത്തര'ത്തിന്റെ ട്രെയിലർ പുറത്ത്. സെപ്റ്റംബറിൽ ചിത്രം തീയേറ്ററുകളിലേക്കെത്തും . ചിത്രം ഒരു ക്രൈം ത്രില്ലർ ചിത്രമാണ്. ട്രെയിലറിൽ അപർണ ബാലമുരളിയുടെ   കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണെന്ന് മനസിലാക്കാം.

അപർണ്ണ ബാലമുരളിയും കലാഭവൻ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു.സുധീഷ് രാമചന്ദ്രൻ ആണ് സംവിധാനം.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം.  വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. 

Tags