ദിലീപ് ചിത്രത്തിൽ നായികയായി തമന്ന;പൂജ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്നു

dileep
 


ദിലീപ് ചിത്രത്തിൽ നായികയായി  തെന്നിന്ത്യൻ നടി തമന്ന എത്തുന്നു. രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പൂജ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വെച്ച്  നടന്നു.

ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്.  ഉദയ് കൃഷ്ണയുടേതാണ്  തിരക്കഥ.

നേരെത്തെ കമ്മാരസംഭവം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയാകാൻ തമന്നയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഖമുണ്ടായിരുന്നുവെന്നും തമന്ന പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.