തമിഴ് താരം സിമ്പു വിവാഹിതനാകുന്നു

simbu
 


തമിഴ് താരം സിമ്പു വിവാഹിതനാകുന്നു എന്ന വാർത്ത പങ്കുവെച്ച് അച്ഛൻ ടി രാജേന്ദർ.‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’എന്ന്‌  രാജേന്ദർ പറഞ്ഞു.

അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.