തമിഴ് നടന്‍ വടിവേലുവിന്റെ മാതാവ് അന്തരിച്ചു

vadivellu
 

ചെന്നൈ: തമിഴ് നടന്‍ വടിവേലുവിന്റെ മാതാവ് പാപ്പ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും.

അതേസമയം, പാപ്പയുടെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ് ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി താരങ്ങള്‍ അനുശോചനം അറിയിച്ചു.