തൻമയി ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

tanmai

 ഇന്നു സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയുമായി എത്തുന്ന സിനിമയാണ് "തൻമയി ". ചിത്രത്തിന്റെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ, എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. ടീന ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവർ അഭിനയിക്കുന്നു.       tanmai

ബാനർ - മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം - മായ കൃഷ്ണകുമാർ , സംവിധാനം - സജി കെ പിള്ള , കഥ, തിരക്കഥ - എൻ ആർ സുരേഷ്ബാബു, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം - കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം - ദൃശ്യ, ഡിസൈൻസ് - ആനന്ദ് പി എസ് , പി ആർ ഓ -അജയ് തുണ്ടത്തിൽ

tanmai

tanmai