കടുവയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

kaduva
 

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം കടുവ ഓ​ഗസ്റ്റ് നാലിന് ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിം​ഗ്. 

ബോക്സ് ഓഫീസിൽ ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആയിരുന്നു ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 
 

തുടർന്ന് ചിത്രത്തിന്റെ തിയറ്റർ റിലീസ് വൈകുകയും സെൻസർ ബോർഡ് കോടതി നിർദേശത്തെ തുടർന്ന് നായക കഥാപാത്രത്തിന്റെ പേരിൽ മാറ്റം വരുത്തി ജൂലൈ ഏഴിന് റിലീസ് ചെയ്യുകയായിരുന്നു.