ജിമ്മിൽ വർക്ഔട്ടിനിടെ നടൻ മരിച്ചു

sidhrath
 

ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സുപരിചിതനായ  നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) അന്തരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യവേയാണു സിദ്ധാന്ത് മരിച്ചതെന്നാണ് വിവരം.

നടനും മുൻ ക്രിക്കറ്റ് താരവുമായ സലിൽ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ സിദ്ധാന്തിന്റെ മരണവിവരം അറിയിച്ചത്. മംമ്താ ആൻഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. 2001ൽ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കൺട്രോൾ റൂം, കൃഷ്ണ അർജുൻ, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.സിദ്ദി ദിൽ മാനേ നാ എന്ന ഷോയിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്.