അറസ്റ്റിലായതിനു ശേഷം മുഖംമൂടി ഡ്രസ്സ് ;മുഖം മറച്ച് എയർപോർട്ടിൽ നടിയുടെ ഭർത്താവ്

rajkundra
 പോൺ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു  ശേഷം പൊതുപരിപാടികളിലോ സോഷ്യൽ മീഡിയയിലോ  സജീവമല്ല നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര. ക്യാമറയ്ക്ക് മുന്നിലും അപൂർവ്വമായി മാത്രമാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെടാറുള്ളത്.ഇപ്പോളിതാ  വിചിത്രമായ വേഷത്തിൽ എയർപോർട്ടിലെത്തിയ വ്യവസായി രാജ് കുന്ദ്രയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മുഖം മുഴുവനായി മറക്കുന്ന രീതിയിലാണ് രാജ് കുന്ദ്ര വസ്ത്രം ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്. ചിത്രങ്ങൾ ട്രോളന്മാരും ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായത്. ഏഴു മാസങ്ങൾക്ക് ശേഷമാണ് കേസിൽ കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.