വിനീത് ശ്രീനിവാസനെന്ന പേരിലുള്ള വിശ്വാസം തന്നെയാണ് ഇതിന് പ്രേരിപ്പിച്ചത്

anujohn
 വിനീത് ശ്രീനിവാസനറെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‌ എന്ന സിനിമയെ പ്രശംസിച്ച് അനുജോൺ . വിനീത് ശ്രീനിവാസനെന്ന പേരിലുള്ള വിശ്വാസം തന്നെയാണ് ഈ സിനിമ ആദ്യ ഷോ കാണാൻ പ്രേരിപ്പിച്ചതെന്നാണ് അനുജോൺ പറയുന്നത്.

അനുജോണിന്റെ ഫേസ്ബുക് പോസ്റ്റ് 

വിനീത് ശ്രീനിവാസനെന്ന പേരിലുള്ള വിശ്വാസം തന്നെയാണ് ഈ സിനിമ ആദ്യ ഷോ കാണാൻ പ്രേരിപ്പിച്ചത്... സത്യം പറഞ്ഞാൽ എന്താണോ പ്രതീക്ഷത് അതിന്റെ ഇരട്ടി കിട്ടിയൊരു ഫീൽ... സിനിമയുടെ ബേസ് ലൈൻ തന്നെ ഗംഭീരമാണ്, പിന്നെയത് എക്‌സിക്യൂട്ട് ചെയ്യ്ത രീതിയും..❤️👌
ടെക്ക്നിക്കലി ഏത് മേഖലയെടുത്ത് നോക്കിയാലും വളരെ നീറ്റായി വർക്ക് ചെയ്യ്തിട്ടുള്ളതായി കാണാം.. പ്രത്യേകിച്ച് DOP & Editing... ❤️👏🏻
സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് വിനീത് ശ്രീനിവാസന്റെ കിടിലൻ പെർഫോമൻസാണ്.. പുള്ളിയുടെ ക്യാരക്ടർ സ്കെച്ച് ചെയ്യ്തിരിക്കുന്ന രീതിയൊക്കെ അടിപൊളി.. ❤️👌
 ഓവറോൾ തീയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ടയൊരു കിടിലൻ പടം തന്നെയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്‌