വി​ശ്വാ​സ വ​ഞ്ച​ന കേ​സ് റ​ദ്ദാ​ക്ക​ണം; സ​ണ്ണി ലി​യോ​ൺ ഹൈ​ക്കോ​ട​തി​യി​ൽ

sunny
 


കൊച്ചി: വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണി ഹൈക്കോടതിയില്‍. പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നൽകിയ കേസിനെതിരെയാണ് ഹർജി. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 

വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരെ ചുമത്തിയത്. സണ്ണി ലിയോണിയാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ. പല തവണയായി മാനേജർ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണു ഷിയാസിന്റെ പരാതിയിൽ പറയുന്നത്. നടിയും മറ്റുള്ളവരും ചോദ്യംചെയ്യലിനു വിധേയരായി. പിന്നീട് ഇവർ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു.

2018 - 19 കാ​ല​ഘ​ട്ട​ത്തി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. എ​ന്നാ​ല്‍ ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​രാ​തെ പ​രാ​തി​ക്കാ​ര​ന്‍ ത​ന്നെ​യാ​ണ് പ​റ്റി​ച്ച​തെ​ന്ന് സ​ണ്ണി ലി​യോ​ണി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 2018 മേ​യ് 11 നു ​കോ​ഴി​ക്കോ​ട്ട് ഷോ ​ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​തെ​ന്നും സം​ഘാ​ട​ക​ര്‍ ഇ​തി​നു 30 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു.

15 ല​ക്ഷം രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കി. പി​ന്നീ​ട് ഷോ 2018 ​ഏ​പ്രി​ല്‍ 27 ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ഷോ ​മേ​യ് 26 ലേ​ക്ക് മാ​റ്റാ​ന്‍ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് ഷോ​യു​ടെ ബെ​ഹ​റ്‌​നി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഷി​യാ​സ് എ​ന്ന​യാ​ൾ രം​ഗ​ത്തു വ​ന്നെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

പ്ര​ള​യ​വും കാ​ലാ​വ​സ്ഥാ പ്ര​ശ്‌​ന​ങ്ങ​ളും നി​മി​ത്തം പി​ന്നീ​ടു പ​ല​ത​വ​ണ ഡേ​റ്റ് മാ​റ്റി. ഒ​ടു​വി​ല്‍ കൊ​ച്ചി​യി​ല്‍ 2019 ഫെ​ബ്രു​വ​രി 14 നു ​വാ​ല​ന്‍റൈ​ന്‍​സ് ഡേ ​ദി​ന​ത്തി​ല്‍ ഷോ ​ന​ട​ത്താ​ന്‍ സം​ഘാ​ട​ക​ര്‍ ത​യാ​റാ​യി. ഷോ ​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

മാ​ത്ര​മ​ല്ല, ജ​നു​വ​രി അ​വ​സാ​ന​ത്തി​ന് മു​മ്പ് പ​ണം മു​ഴു​വ​ന്‍ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ത​നി​ക്ക് പ​ണം ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഷോ ​ന​ട​ത്തി​യി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​രി പ​റ​യു​ന്നു.