മലയാള സിനിമയുടെ മഹാ അത്ഭുതം, മലയാള സിനിമയുടെ നിത്യ യൗവനം

google news
mammootty

കാണുമ്പോൾ കാണുമ്പോൾ ഓരോ വർഷവും പ്രായം കുറഞ്ഞ് വരുന്ന അത്ഭുത പ്രതിഭാസമാണ് മമ്മൂക്കയെന്ന് എംപി ആരിഫ് . 'പത്മശ്രീ ഭരത് Dr.മമ്മൂട്ടി. പണ്ട് ഞാൻ അരൂരിൽ എംഎൽഎ ആയിരുന്നപ്പോൾ  അരൂരും എഴുപുന്നയിലുമൊക്കെ ഷൂട്ടിംഗ് ഉള്ളപ്പോൾ മിക്കവാറും അദ്ദേഹത്തെ കാണുമായിരുന്നു. ഇപ്പോൾ വലിയൊരു ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഹരിപ്പാട്  വെഡ്‌ലാൻഡ്‌ വെഡിങ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് കണ്ടുമുട്ടിയത്‌. ലക്ഷക്കണക്കിന് ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ തടിച്ച് കൂടിയത്. ഇന്നും മലയാളികളുടെ ഹൃദയത്തിൽ മമ്മൂക്കയെന്ന മഹാനടനുള്ള സ്ഥാനമാണ് ഇത് വിളിച്ചോതുന്നത്.

കാണുമ്പോൾ കാണുമ്പോൾ ഓരോ വർഷവും പ്രായം കുറഞ്ഞ് വരുന്ന അത്ഭുത പ്രതിഭാസമാണ് മമ്മൂക്ക. ഈ പ്രായത്തിലും അദ്ദേഹം ഒരു മടിയും കൂടാതെ വ്യത്യാസ്ത കഥാപാത്രങ്ങൾ ചെയ്യുന്നു. സുന്ദരിൽ സുന്ദരരനായ മമ്മൂക്കയ്ക്ക്‌ പെട്ടെന്ന് വില്ലനായും വികൃത മുഖത്തിന്‌ ഉടമയായും മാറാൻ ഒരു മടിയുമില്ല. മൃഗയയിലെ വാറുണ്ണി ആകാനും അതുപോലെ പൊന്തൻമാടയിലെ പൊന്തൻമാട ആകാനും ഭാസ്കര പട്ടേലർ ആകാനും പാലേരി മാണിക്കത്തിലെ ഹാജ്യാരെന്ന വില്ലൻ കഥാപാത്രം ആകാനുമൊന്നും ഒരു മടിയുമില്ല. പുതിയ താരങ്ങളിൽ ഭൂരിഭാഗം പേരും ഒരേ ടൈപ്പ് മുഖവും ഒരേ ടൈപ്പ് അഭിനയവുമായി മാറുമ്പോഴാണ് മമ്മൂക്ക വ്യത്യാസ്ത ഭാഷരൂപങ്ങളിൽ വ്യത്യസ്ത ശൈലികളിൽ പുതു തലമുറയെ പോലും വെല്ലുവിളിക്കുന്ന അനിതരസാധരണമായ അഭിനയപാടവുമായി മലയാളി മനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്നത്. അത്കൊണ്ടാണ് മറ്റ് ആർക്കും ലഭിക്കാത്ത സ്വീകരണം മമ്മൂക്കയ്ക്ക് ലോക മലയാളികൾ നൽകുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഈ അത്ഭുത പ്രതിഭാസം ഇനിയും ദീർഘനാൾ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കട്ടെ. അത്പോലെ തന്നെയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും. ഏറ്റവും ഒടുവിലായി മമ്മൂക്ക ഏറ്റെടുത്തിരിക്കുന്നത്‌ ഒരുസാധാരണ ചലഞ്ച് അല്ല. സാമ്പത്തിക പ്രതിസന്ധി മൂലം പഠനം മുടങ്ങി പോയ കുട്ടികളെ പഠിപ്പിക്കാനുള്ള ദൗത്യം വിവിധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് കാലത്ത് ഫോൺ ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ എത്തിച്ച് കൊടുക്കാനും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. മമ്മൂക്ക ജനഹൃദയങ്ങളിലെ ഉജ്വല താരമായി ഇനിയും ഇനിയും തിളങ്ങട്ടെ' എന്നും ആരിഫ് എംപി ആശംസിച്ചു 

Tags