ലോകമെമ്പാടും ചർച്ചയായ ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു. ‘രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുക . ഒക്ടോബർ നാലാം തീയതി ചിത്രം റിലീസ് ചെയ്യും.
ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ്. ടോഡ് ഫിലിപ്സും സ്കോട് സിൽവറും തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത്. ]
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജോക്കറിന്റെ ക്രൈം പാര്‍ട്ടണറായ ഹാര്‍ലി ക്വീന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് . എന്നാൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ആര്‍തര്‍ ഫ്ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില് ജോക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചത്. 1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയത്.ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ഈ കഥാപാത്രം നേടിക്കൊടുത്തു
Comments