പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തത്;രൺബീറിന്റെ മൊഴി

google news
ranbeer singh
 

സോഷ്യല്‍ മീഡിയയില്‍  പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്. രൺബീറിന്റെ ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് രണ്‍വീറിന്റെ ഈ  മൊഴി. ചിത്രം കാണിക്കുന്ന രീതിയിലല്ല ചിത്രീകരിച്ചതെന്നാണ് താരം പറയുന്നത്.

പോലീസിന് ലഭിച്ച പരാതിയിൽ രൺവീർ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുകയും അവരുടെ മാന്യതയെ അപമാനിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 292, 294, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ 509, 67 (എ) എന്നീ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ അശ്ലീലത്തിന് ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 29ന് രൺവീർ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇപ്പോൾ അത് പരിശോധിക്കുകയാണ്. 
 

Tags