നാണക്കേട് തോന്നേണ്ട കാര്യമില്ല; ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം മതത്തിലേക്ക്
ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീന്‍ എല്‍ഹൈമര്‍ ഇസ്‍ലാം മതത്തിലേക്ക്. മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയിരുന്നു .
'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്', എന്നാണ് മെറീന്‍ കുറിച്ചത്. താന്‍ തിരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയില്‍ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. മറ്റൊരു മതത്തിലേക്ക് മാറുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിന്‍റെ ഫലമായാണ് താൻ ഇസ്‍ലാം തിരഞ്ഞെടുത്തതെന്നും മെറീന്‍ പറഞ്ഞു.