സാമന്തയുടെ ബോയ്‌ഫ്രണ്ട്‌ ഈ ക്രിക്കറ്റ് പ്ലയർ

samntha
 നടി സാമന്ത നായികയാകുന്ന കാത്തുവാക്കുളെ രണ്ട് കാതലിന്റെ റിലീസ് ഏപ്രിൽ 28 ന് ആണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തക്കൊപ്പം സൂപ്പര്‍താരങ്ങളായ നയന്‍താര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.  

സാമന്ത ചിത്രത്തില്‍ ഖദീജ എന്ന കഥാപാത്രമായാണ് എത്തുന്നത്. എന്നാൽ സാമന്തയുടെ ബോയ്ഫ്രണ്ടായി ചിത്രത്തില്‍ അഭിനയിക്കുന്നത് ക്രിക്കറ്റ് താരം ശ്രീശാന്ത് ആണ്. അണിയറപ്രവര്‍ത്തകര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അടിപൊളി ഗാനങ്ങളിലൊന്നായ ഡിപ്പം ഡപ്പം എന്ന ഗാനത്തിലും ശ്രീശാന്ത് എത്തുന്നുണ്ട്.

സിനിമയുടെ ടീസറും ട്രെയിലറും നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിപ്പം ഡപ്പം എന്ന അടിപൊളി ഗാനം യൂട്യൂബിലെ ട്രെന്‍ഡിങ്ങ് സോങ്ങായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്.