ടൈറ്റാനിക് നടൻ ഡേവിഡ് വാർണർ അന്തരിച്ചു

david
 ടൈറ്റാനിക് നടൻ ഡേവിഡ് വാർണർ (80) അന്തരിച്ചു. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടിലേറെയായി നിരവധി ഹിറ്റ് സിനിമകളും സംഗീതവും ഡേവിഡ് വാർണറുടെ കരിയറിൽ ഉൾപ്പെടുന്നു.

 1997-ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കിൽ വില്ലനായ ബില്ലി സെയ്‌നിന്റെ അസിസ്റ്റന്റ് സ്‌പൈസർ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാർണർ ആണ്.  തേട്ടി നയൻ സ്‌റ്റെപ്സ്, ടൈം ബാൻഡിറ്റ്സ്, വാലാൻഡർ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ഡേവിഡ് പ്രശസ്തനാണ്. സ്റ്റാർ ട്രെക്ക് ഫ്രാഞ്ചൈസിയിലെ വിവിധ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.