പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്ത്

palthu janvar
 

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്ത്. നവാ​ഗതനായ സം​ഗീത് പി രാജൻ ആണ്  സംവിധാനം. ചിത്രം ഓണ അവധിക്ക് തിയേറ്ററുകളിൽ എത്തും

ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയൊരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂൽ എന്ന ചെറുപ്പക്കാരൻ ആയാണ് ബേസിൽ ജോസഫ് എത്തുന്നത്. പാട്ടുകളിൽ കണ്ടതിന് വ്യത്യസ്തമായി വളരെ സംഭവ ബഹുലമാണ് കഥയെന്ന് സൂചന തരുന്നതാണ് ട്രെയ്‌ലർ. 

ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്.വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന.