അഞ്ച് പ്രാവശ്യം സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ പോലും കണ്ടിരിക്കാനായില്ല

ram gopal varma
 

കെജിഫ് ചാപ്റ്റർ 2നെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം​ഗോപാൽ വർമ. ബോളിവുഡിലെ ആർക്കും കെജിഎഫ് ഇഷ്ടപ്പെട്ടില്ലെന്നാണ് റാം  ഗോപാൽ വർമ്മ പറഞ്ഞത്. കെജിഎഫ് 2, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളാണ് എല്ലാം നശിപ്പിച്ചത് എന്നാണ് റാം  ഗോപാൽ വർമ്മ  ആരോപിച്ചത്. 

കെജിഎഫിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ ബോളിവുഡിലെ ആര്‍ക്കും സിനിമ ഇഷ്ടമായില്ല. നമുക്ക് ഇഷ്ടമല്ലാത്ത ഒരു സിനിമ വലിയ കളക്ഷന്‍ നേടുമ്പോള്‍ എന്തുചെയ്യണം എന്നറിയാത്ത ആശയക്കുഴപ്പത്തിലാവും നമ്മള്‍. ഒരു വലിയ ബോളിവുഡ് ഡയറക്ടര്‍ എന്നോടു പറഞ്ഞത്. അഞ്ച് പ്രാവശ്യം സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ പോലും കണ്ടിരിക്കാനായില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹം പുതിയ സിനിമയിലേക്കുള്ള ജോലിയിലേക്ക് കടന്നു. ഒരു സീനുമായി ബന്ധപ്പെടുത്തി തിരക്കഥാകൃത്തുമായി തര്‍ക്കിക്കുമ്പോള്‍ കെജിഎഫില്‍ ഇത്തരം രംഗങ്ങളുണ്ടല്ലോ എന്നാണ് പറഞ്ഞത്. സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ വിജയം നമുക്ക് അവഗണിക്കാനാവില്ല എന്നാണ്  രാം ഗോപാല്‍ വര്‍മ പറഞ്ഞു.

ഇതാദ്യമായല്ല രാം ​ഗോപാൽ വർമ കെജിഎഫിനെ വിമർശിക്കുന്നത്. കെ.ജി.എഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്ന് താൻ കരുതുന്നുവെന്നും അതിന്റെ നിഴലിൽ ഒരു മരവും വളരുന്നില്ല എന്നായിരുന്നു അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ്. അത് മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ നിഴൽ വീഴ്ത്തുന്നു. ഇതിന്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.