നടി ഭാവനയ്ക്ക് യുഎഇ ​​ഗോൾഡൻ വിസ

bhavana
 

നടി ഭാവനയ്ക്ക് യുഎഇ ​​ഗോൾഡൻ വിസ ലഭിച്ചു. താരം യുഎഇയിൽ നേരിട്ടെത്തി വിസ സ്വീകരിച്ചു. ​ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. താരം വിസ സ്വീകരിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 


നേരത്തെ മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018 ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.