തീജ്വാലയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദൻ; മാളികപുറത്തിന്റെ പുതിയ പോസ്റ്റർ

unnimukundan
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ  'മാളികപ്പുറ'ത്തിന്റെ  പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. തീജ്വാലയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. സിനിമയുടെ പുതിയ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ മാസമാണ് മാളികപ്പുറത്തിന്റെ പ്രഖ്യാപനം നടന്നത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 


എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ സെറ്റില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദീപ വര്‍മ്മ, അരുണ്‍ വര്‍മ്മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഉണ്ണി മുകുന്ദന്‍, ദേവനന്ദ എന്നിവര്‍ക്കൊപ്പം രാജകുടുംബാംഗങ്ങള്‍ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.രാജകുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയും സെറ്റിലുണ്ടായിരുന്നു. 

ചിത്രത്തിന്റെ ടൈറ്റിലും പ്രമേയവും സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് സെറ്റ് സന്ദര്‍ശിക്കാന്‍ രാജകുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. രാജകുടുംബാംഗങ്ങള്‍ ചിത്രത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.