അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് ഉണ്ണിമുകുന്ദൻ ;മാളികപ്പുറം ഷൂട്ടിംഗ് തുടങ്ങി

unnimukundan
 


ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.മാളികപ്പുറം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  പൂജ ചടങ്ങുകള്‍  എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു.  മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അഭിലാഷ് പിള്ളയുടേതാണ് രചന. 

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ് 

എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി. 
“മാളികപ്പുറം“ എന്നാണ് പേര്. #Malikappuram 
എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിർമാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ  ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്. 
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്. 
എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച്  മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.  
സ്വാമി ശരണം! 

ഷഫീഖിന്റെ സന്തോഷം, മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. തെലുങ്കില്‍ സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദയിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്