സേതുരാമയ്യരെ കാണാൻ നാ​ഗവല്ലി എത്തിയപ്പോൾ ; വീഡിയോയുമായി മമ്മൂട്ടി

mammootty
 മെ​ഗാസ്റ്റാർ മമ്മൂട്ടിസോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ  വൈറൽ.പെരുന്നാൾ റിലീസ് ആയി ഇറങ്ങാനിരിക്കുന്ന സിബിഐ 5ന്റെ സെറ്റിലേക്ക് നടി ശോഭന എത്തിയതിന്റെ വീഡിയോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സേതുരാമയ്യരെ കാണാൻ നാ​ഗവല്ലി എത്തിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. സെറ്റിൽ എത്തുന്ന ശോഭനയെ മമ്മൂട്ടിയും സംവിധായകൻ കെ മധുവും ബൊക്കെ നൽകി സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. 

മമ്മൂട്ടിയും ശോഭനയും തമ്മിൽ ഏറെ നേരം ഇരുന്ന് സംസാരിക്കുന്നതും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, സെൽഫി എടുക്കുന്നതും ഒക്കെ വീഡിയോയിൽ കാണാൻ കഴിയും. സെറ്റിൽ വച്ച് എടുത്ത സെൽഫി നേരത്തെ ശോഭന പങ്ക് വച്ചിരുന്നു. നിരവധി കമന്റുകളാണ് അതിന് ലഭിച്ചിരുന്നത്. വീഡിയോ ഇതിനോടകം നാല് ലക്ഷത്തോളം പേർ കണ്ട് കഴിഞ്ഞു. നിരവധി കമന്റുകളും വന്നിട്ടുണ്ട്. 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ.തിയറ്ററിൽ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. മെയ് 1 ന് സിബിഐ 5 ദി ബ്രെയിൻ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.