കുടുംബത്തിലെ യഥാർത്ഥ തലവൻ സ്ത്രീകളാണ്;അമിതാഭ് ബച്ചൻ

amithbhachan
 

 സ്ത്രീകളാണ് കുടുംബത്തിലെ യഥാർത്ഥ തലവനെന്ന് അമിതാഭ് ബച്ചൻ. ഗുഡ്‌ബൈ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടയിലാണ് അമിതാഭ് ബച്ചൻ ഇക്കാര്യം പറഞ്ഞത്. ഏത് കുടുംബത്തിന്റെയും തലവൻ സ്ത്രീയാണ്, അവൾക്ക് അമ്മയോ ഭാര്യയോ സഹോദരിയോ ആകാം. ഞങ്ങൾ സമ്പാക്കുന്നു. എന്നാൽ അവരാണ് വീടിനെ വീടാക്കി മാറ്റുന്നത് എന്നാണ്  ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ കുടുംബനാഥനായി അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അമിതാഭ് ബച്ചൻ പറഞ്ഞത് ''

ഗുഡ്‌ബൈയിൽ അമിതാഭ് ബച്ചൻ, രശ്മിക മന്ദാന, നീന ഗുപ്ത, സാഹിൽ മേത്ത, ശിവിൻ നാരംഗ്, പവയിൽ ഗുലാത്തി, എല്ലി അവ്‌റാം, സുനിൽ ഗ്രോവർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഏക്താ കപൂർ നിർമിക്കുന്ന ചിത്രത്തന്റെ സംവിധാനം   വികാസ് ബഹൽ ആണ് .2022 ഒക്ടോബർ 7 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുന്നു.