ഇടത്ത് വശത്ത് നിന്റെ തന്തയും വലത്ത് വശത്ത് എന്റെ തന്തയും ;അച്ഛനെ ആക്ഷേപിച്ച ആളുടെ വായടപ്പിക്കുന്ന മകന്റെ മറുപടി

gokul suresh
 സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഒരു മറുപടി  കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അച്ഛന്റെ സുരേഷ് ഗോപിയെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഒരാള്‍ക്ക് ഗോകുല്‍ നല്‍കിയ മറുപടിയാണ് വൈറൽ. 

ഇല്യാസ് എന്ന വ്യക്തിയാണ്  സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെയും ചിത്രം ചേര്‍ത്ത് വച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാമോ എന്ന കുറിപ്പോടെ  സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് .സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലെ ലുക്കും കുരങ്ങിന്റെ ചിത്രവും ചേര്‍ത്ത് വച്ചായിരുന്നു വ്യത്യാസം കണ്ട് പിടിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് താഴെ ഗോകുല്‍ സുരേഷ്, കൊടുത്തത് ശെരിക്കും കൊടുക്കേണ്ട  മറുപടി തന്നെയാണ്.
 

''ഇതിന് രണ്ട് വ്യത്യാസം ഉണ്ട്. ഇടത്ത് വശത്ത് നിന്റെ തന്തയും വലത്ത് വശത്ത് എന്റെ തന്തയും എന്നാണ് ഗോകുല്‍ സുരേഷ് ചോദ്യമുന്നയിച്ചയാളുടെ വായടപ്പിച്ച് പറഞ്ഞത്. ഈ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

comment