സ്‍പൈഡർ മാൻ നോ വേ ഹോമിന്റെ ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

z
 

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  സ്‍പൈഡർമാൻ നോ വേ ഹോം (Spiderman no way home). ടോം ഹോളണ്ട് (Tom Holland) തന്നെയാണ് സ്‍പൈഡർമാനായി വേഷമിടുന്നത്. സ്‍പൈഡർ മാൻ നോ വേ ഹോമിന്റെ ഫോട്ടോകളൊക്കെ ഓൺലൈനിൽ തരംഗമായിരുന്നു. ഇപോഴിതാ  സ്‍പൈഡർ മാൻ നോ വേ ഹോമിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

ജോണ് വാട്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്, എറിക് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു. സ്‍പൈഡർമാന്റെ അതിസാഹസികമായ ജീവിതം തന്നെയാണ് പുതിയ ചിത്രത്തിലും പറയുന്നത്. സ്‍പൈഡർമാന്റെ കാമുകി കഥാപാത്രമായി സ്‍പൈഡർ മാൻ നോ വേ ഹോമിലും സെൻഡേയ തന്നെ എത്തുന്നു.

മാർവൽ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് വിതരണം. സൂപ്പർ ഹീറോ കഥാപാത്രമായ സ്‍പൈഡർമാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകർക്ക് ഒരിടയ്‍ക്ക് ആശങ്കയുണ്ടായിരുന്നു. സോണിയും മാർവൽ സ്റ്റുഡിയോസും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെ തുടർന്നായിരുന്നു സ്‍പൈഡർമാന്റെ കാര്യത്തിൽ ആശങ്കവന്നത്. എന്നാൽ ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കിയതോടെയാണ് സ്‍പൈഡർമാൻ വീണ്ടും വരാൻ വഴിയൊരുങ്ങിയത്.

സ്‍പൈഡർമാൻ ഫാർ ഫ്രം, സ്‍പൈഡർമാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‍പൈഡർമാൻ സിനിമകൾ. ഡിസംബർ 17നാണ് സ്‍പൈഡർ മാൻ നോ വേ ഹോം റിലീസ് ചെയ്യുക. ലോകമെമ്പാടും ആരാധകരുള്ള ചിത്രമായതിനാൽ ഇന്ത്യൻ പ്രേക്ഷകരും ആകാംക്ഷയോടെ സ്‍പൈഡർ മാൻ നോ വേ ഹോമിനായി ഉറ്റുനോക്കുന്നത്. ടോം ഹോളണ്ട് വീണ്ടും സ്‍പൈഡർമാനായി എത്തുമ്പോൾ എന്തൊക്കെയാകും വെള്ളിത്തിരയിലെന്ന് കാത്തിരുന്ന് കാണാം.