നടൻ കൈലാഷിൻ്റെ പിതാവ് അന്തരിച്ചു

actor kailash and his father

ചലച്ചിത്ര നടൻ കൈലാഷിൻ്റെ പിതാവും വിമുക്ത സൈനികനുമായ എ ഇ ഗീവർഗീസ്(73) അന്തരിച്ചു.  ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ഒരു കാൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.

മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന ഗീവർഗീസ് അവരുടെ ഫുട്ബോൾ ടീമിൻ്റെ  കളിക്കാരനുമായിരുന്നു. 2008ൽ 'പാർത്ഥൻ കണ്ട പരലോകം' എന്ന ചിത്രത്തിലൂടെയാണ്  കൈലാഷ് സിനിമ ലോകത്തേക്ക്  അരങ്ങേറ്റം കുറിച്ചത്. 2009ൽ  'നീലത്താമര' എന്ന ചിത്രത്തിലൂടെ നായകനായി. 'ശിക്കാർ', 'ദൈവത്തിൻ്റെ  സ്വന്തം ക്ലീറ്റസ്', 'യുഗപുരുഷൻ', 'ഒടിയൻ' എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മിഷൻ സി’യാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. 'പള്ളിമണി' എന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.