പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ വി.പുരി അറസ്റ്റിൽ

puri

മുംബൈ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ വി.പുരി അറസ്റ്റിൽ. നാഗിൻ സീരിയലിലൂടെ ശ്രദ്ധേയനായ 31  കാരനായ നടനെ മുംബൈ പോലീസാണ്  അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്ക്  എതിരായ പോലീസ് നടപടി. ഇയാൾക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

നിലവിൽ പോലീസ് കസ്റ്റഡിയിലാണ് താരം. പേൾ പുരിക്ക് ഒപ്പം പ്രവർത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിരയായ പെൺകുട്ടി ഷൂട്ടിംഗ് സൈറ്റ് സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് പോലീസ്  പറഞ്ഞു. അതേ സമയം ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തർ അടക്കം താരം നിരപരാധിയെന്ന് ആരോപിച്ച് രംഗത്ത് എത്തി.