ലൈഫ് ഫൗണ്ടേഷന്റെ പ്രഥമ പ്രതിഭ പുരസ്‌കാരം നടൻ പ്രേം കുമാറിന്

e

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മികച്ച കലാകാരൻ എഴുത്തുകാരൻ സാമൂഹിക പ്രവർത്തകൻ എന്നി നിലകളിലുള്ള സംഭാവനകൾ പരിഗണിച്ച് ലൈഫ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് പ്രേം കുമാർ അർഹനായി.സാമൂഹിക വിഷയങ്ങളിൽ അതിശക്തമായ പ്രതികരണങ്ങളും ഉറച്ച നിലപാടുകളും പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങളിലൂടെ നിരന്തരം ജനങ്ങളുമായി സംവദിക്കുകയായിരുന്നു.ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ എന്ന നിലയിലാണ് ഇദ്ദേഹത്തിന് ഈ അവാർഡ് ലഭിച്ചത്.

ഇരുപത്തയ്യായിരത്തിയൊന്ന്  രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന  പുരസ്‌കാരം ബഹുമാനപ്പെട്ട കേരളം ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി അഡ്വ;ജി ആർ അനിൽ നിന്നും ഇദ്ദേഹം ഏറ്റുവാങ്ങി.പ്രസ്തുത മീറ്റിങ്ങിൽ 2021 ലെ യൂത്ത്‌ ഐക്കൺ അവാർഡ് അമൽ സിംഗിന് സമ്മാനിച്ചു.ഫൌണ്ടേഷൻ ഡയറക്ടർ ബീനാമോൾ എസ.ജി രക്ഷാധികാരി റവ; ജസ്റ്റിൻ ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എം എൽ എമാരായ  കെ .ആൻസലൻ ,സി കെ ഹരീന്ദ്രൻ ,ജി സ്റ്റീഫൻ,അഡ്വ; വിൻസെന്റ് എന്നിവർ പങ്കെടുത്തു.