വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സൂരജ് തെറ്റ് മനസിലാക്കിയതിൽ സന്തോഷമെന്ന് നടൻ പൃഥ്വിരാജ്

actoe

സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ക്ലബ്ബ് ഹൗസിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സൂരജ് തെറ്റ് മനസിലാക്കിയതിൽ സന്തോഷമെന്ന് നടൻ പൃഥ്വിരാജ്. ഉപദ്രവമല്ലാത്ത ഒരു തമാശയാണ് യുവാവ് ഉദ്ദേശിച്ചതെങ്കിലും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് മനസിലാക്കിയെന്ന് കരുതുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. ഓൺലൈൻ കുറ്റകൃത്യം മാപ്പ് അര്ഹിക്കാത്തത് ആണെന്നും താരം പറഞ്ഞു. പൃഥ്വിയുടെ പേരിൽ വ്യാജ ക്ലബ്ബ് ഹൌസ് പ്രൊഫൈലിനെ കുറിച്ച് താരം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെ സൂരജ് വിശദീകരണ കുറിപ്പ് ഇടുകയും മാപ്പ് ചോദിക്കുകയും ചെയ്തു. മിമിക്രികാരനായ സൂരജ് പൃഥ്വിയുടെ ശബ്ദത്തിൽ ക്ലബ്ബ് ഹൗസിൽ ചേർന്നപ്പോൾ നിരവധി പേർ റൂമിലെത്തിയിരുന്നു.  തനിക്ക് നിരവധി കോളുകൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചുവെന്ന്  പൃഥ്വിരാജ് പറഞ്ഞിരുന്നു.