പിണക്കം മറന്ന് അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തി നടൻ വിജയ്

google news
G

സൂപ്പർ താരം വിജയ്‌യും അച്ഛൻ എസ്. എ ചന്ദ്രശേഖറും തമ്മിലുള്ള ബന്ധം അത്ര പോര എന്ന് പരസ്യമായ രഹസ്യമാണ് . വിജയ്‌യുടെ കാര്യത്തിൽ അച്ഛൻ്റെ അനാവശ്യമായ ഇടപെടലാണ് കാരണം. താരത്തിൻ്റെ രാഷ്ട്രീയ പ്രവേശന സമയത്ത് ചന്ദ്രശേഖർ സ്വീകരിച്ച നിലപാടുകൾ വിവാദത്തിലേക്ക് നയിച്ചതും അച്ഛനും, മകനും തമ്മിലുള്ള അകലം വർധിപ്പിച്ചു എന്നായിരുന്നു അറിവ്.

Chungath

ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ആശുപത്രിയിൽ ഉള്ള അച്ഛനെ സന്ദർശിച്ച ചിത്രം പങ്കുവച്ചിരിക്കുകയാണ് .അച്ഛനും,അമ്മയ്ക്കും ഒപ്പമിരിക്കുന്ന വിജയ്‌യുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ."കുടുംബ ബന്ധങ്ങളും,വാത്സല്യവും ആണ് മനുഷ്യമനസ്സിൻ്റെ ഏറ്റവും വലിയ ഔഷധം " എന്ന അടിക്കുറിപ്പോടെയാണ് ചന്ദ്രശേഖർ ചിത്രം പങ്കുവെച്ചത്. 

Read also......തൃശൂര്‍ മാപ്രാണം ഹോളി ക്രോസ് പള്ളി പെരുന്നാളിനിടെ സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

ലിയോ സിനിമയുടെ ഷൂട്ടിംഗിന് ശേഷം യു. എസ്സിൽ സന്ദർശനത്തിൽ ആയിരുന്ന താരം 
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്  ശസ്ത്രക്രിയക്ക് ശേഷം ഇരിക്കുന്ന  അച്ഛനെ കാണാൻ  യാത്ര ചുരുക്കി ഓടിയെത്തി.
ലോകേഷ് ഒരുക്കുന്ന ലിയോയ്ക്ക് ശേഷം വെങ്കട് പ്രഭുവിനൊപ്പമാണ് താരം ഒന്നിക്കുന്നത്. ചിത്രത്തിൻ്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം