'കനകം കാമിനി കലഹം' ; ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തിറങ്ങി

vmgh

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം  'കനകം കാമിനി കലഹത്തിന്റെ   മേക്കിം​ഗ് വീഡിയോ പുറത്തിറങ്ങി.ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനവും മേക്കിം​ഗ് വീഡിയോയില്‍ കാണാം. സെറ്റ് മുഴുവന്‍ തയ്യാറാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പില്‍ ഒരു നിശ്ചലദൃശ്യം പോലെയാണ് ടീസറില്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷത്തിലാണ് എത്തിയിരിക്കുന്നത്.

വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്.