സഹോദരന്റെ മരണത്തെക്കുറിച്ച് വികാരാധീനയായി നടി മഹി വിജ്

mahi

കോവിഡ് ബാധിച്ച് സഹോദരന്‍ മരണത്തിന് കീഴടങ്ങിയെന്ന് നടി മഹി വിജ്. വികാരഭരിതമായ ഇൻസ്റ്റാഗ്രാം  കുറിപ്പിലൂടെയാണ് സഹോദരന്റെ വിയോ​ഗം നടി പങ്കുവച്ചത്. 

കുറച്ച് ദിവസങ്ങള്‍ പിന്നിലേക്ക് പോയി നിന്നെയൊന്ന് മുറുക്കെ കെട്ടിപിടിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിച്ചിരുന്നു പക്ഷെ ദൈവം അതിനേക്കാളേറെ നിന്നെ സ്‌നേഹിക്കുന്നു, സഹോദരന്റെ ചിത്രത്തിനൊപ്പം നടി കുറിച്ചതിങ്ങനെയാണ്. 

കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി നടി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് നടൻ സോനു സൂദാണ് ഇതിന് വേണ്ട സഹായങ്ങൾ ഒരുക്കിയത്. സോനുവും 25കാരനായ മഹിയുടെ സഹോദരന്റെ വിയോ​ഗത്തെക്കുറിച്ച് കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രമായ അപരിചിതനിൽ നടി മഹി അഭിനയിച്ചിട്ടുണ്ട്.