നടി റെബ മോണിക്ക ജോണും ജോയ്മോൻ ജോസഫും വിവാഹിതരായി

actress reba monica john

നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ബെംഗലൂരിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

1

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ നടിയെ പ്രപ്പോസ് ചെയ്യുന്നത്. പ്രണയാഭ്യര്‍ത്ഥന റെബേക്ക സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണിക്കയും ജോയ്മോനും വിവാഹിതരാകുകയായിരുന്നു.

'മിടുക്കി' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ റെബ 'ജേക്കബിൻ്റെ സ്വർഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. വിജയ് ചിത്രം 'ബിഗിലി'ലെ 'അനിത' എന്ന കഥാപാത്രം നടിക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന 'എഫ് ഐ ആർ' ആണ് റെബയുടെ പുതിയ ചിത്രം.