കാൻസറിനെ തോല്പിച്ച് ജീവിതത്തിൽ മുന്നേറി നടി സൊനാലി ബിന്ദ്ര

sonali

കാൻസറിനെ തോല്പിച്ച് ജീവിതത്തിൽ മുന്നേറിയ ആളാണ് നടി സൊനാലി ബിന്ദ്ര. ഇപ്പോൾ ക്യാൻസർ നാളുകളിലെ ഓർമചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുകയാണ് തരാം. തലമുടിയില്ലാതെ ഷീണിതയായി കിടക്കയിൽ കിടക്കുന്ന ചിത്രമാണ് നടി പങ്ക് വച്ചിരിക്കുന്നത്. അതിനൊപ്പം ഇപ്പോഴുള്ള ചിത്രവും നടി പാൻ വച്ചിട്ടുണ്ട്. എങ്ങനെയാണ് സമയം കുതിക്കുന്നത്. ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ശക്തിയും ദൗർലഭ്യവും കാണുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ഞാൻ കാണുന്നത് എന്തെന്നാൽ അതിന് ശേഷം എന്റെ ജീവിതം എന്തെന്ന് നിർവചിക്കാൻ ക്യാൻസറിനെ അനുവദിച്ചില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിങ്ങൾ ഉണ്ടാകണം.-താരം കുറിച്ചു.

ക്യാൻസർ സർവൈവേഴ്സ് ദിനത്തിലാണ് താരത്തിന്റെ കുറിപ്പ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിന് കമ്മെന്റുമായി എത്തി. 2018 -ലാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. താരം നാലാമത്തെ സ്റ്റേജിലായിരുന്നു. 30 ശതമാനം ചാൻസ് മാത്രമാണ് ഉണ്ടായിരുന്നത്.തുടർന്ന് ന്യൂ യോർക്കിലേക്ക് ചികിത്സയ്ക്ക് പോകുകയായിരുന്നു.