
മുംബൈ: ബോളിവുഡ് നടനും മോഡലുമായ ആദിത്യ സിങ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടത്തി. മുംബൈയിലെ അപ്പാര്‍ട്ട്മെന്റിലെ ബാത്ത്റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
രാജ്പുത്തിനെ തേടി വീട്ടിലെത്തിയ ഒരു സുഹൃത്ത് ശുചിമുറിക്കുള്ളിൽ വീണുകിടക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനടി സമീപത്തെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശുചിമുറിയിൽ തലയടിച്ച് വീണതാണോയെന്ന് സംശയമുള്ളതായും ഹൃദയഘാതം സംഭവിച്ചതാകാമെന്നും സിംഗിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രജപുത്ത് അഭിനയിച്ചിരുന്നു. നിരവധി ബ്രാന്‍ഡുകളുടെ മോഡലായ ആദിത്യ ഇതിനകം മുന്നൂറിലധികം പരസ്യ ചിത്രങ്ങൡ വേഷമിട്ടിരുന്നു.
സ്പ്ലിറ്റ്സ്വില്ല റിയാലിറ്റി ഷോയുടെ ഒമ്പതാം സീസണിൽ പങ്കെടുത്താണ് രാജ്പുത്ത് പ്രശസ്തനായത്. യേ ഹെ ആഷിഖി, രാജ്പുത്താന, കോഡ് റെഡ് എന്നീ ടിവി ഷോകളില്‍ അഭിനയിച്ചു.
മോം ആന്റ് ഡാഡ്; ദ ലൈഫ് ലൈന്‍ ലൗ, ലൗവേഴ്സ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.